ഇത് മലയാള മനോരമയുടെ ഒരു അഡ്‌വര്‍ടൈസേര്‍സ് ക്യാമ്പയിന്‍ ആണ്. വലിയ ബ്രാന്റുകളേയും അഡ്‌വര്‍ടൈസിങ് ഏജന്‍സികളിലെ മീഡിയ ഡിവിഷനിലെ ആള്‍ക്കാരേയും ലക്ഷ്യം വച്ചുള്ള പരസ്യം.

Headline : "And there's little bit of cricket in every malayal's life"
body copy : "In kerala where the reach of press is higher than TV, cricket is more read than watched"


("There’s a little bit of SAIL in everybody’s life" എന്ന Steel Authority of India Limited ന്റെ പ്രശസ്തമായ ക്യാമ്പയിന്റെ spoofing ആണ് ഇത്)


ഇങ്ങനെ ഒരു പരസ്യം ചെയ്യാനുള്ള കാരണം : ഈ പരസ്യം ചെയ്യുന്ന കാലത്ത് കേരളത്തില്‍ കേബിള്‍ & സാറ്റലൈറ്റ് വ്യൂവര്‍ഷിപ്പിനേക്കാള്‍ വളരെ വളരെ കൂടുതല്‍ ആയിരുന്നു മനോരമയുടെ റീച്ച്/റീഡര്‍ഷിപ്പ്. (ഇന്നും ബോള്‍ ടു ബോള്‍ ലൈവ് നമ്മളൊക്കെ കണ്ടാലും പിറ്റേന്ന് അതിനെ കുറിച്ചുള്ള റിവ്യുകള്‍ പത്രത്തില്‍ ശ്രദ്ധയോടെ കൂടുതല്‍ പേരും വായിക്കുന്നു) ആ സമയങ്ങളില്‍ ഈ പത്രത്തില്‍ പരസ്യം ചെയ്താല്‍ നിങ്ങളുടെ ബ്രാന്റിനു കൂടുതല്‍ വിസിബിളിറ്റി കിട്ടും എന്നു പറയുകയാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശം.

ഈ കഴിഞ്ഞതിന്റെ തൊട്ടുമുന്‍പുള്ള ക്രിക്കറ്റ്വേള്‍ഡ് കപ്പ് സമയത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ ബ്രാന്റ് ഇക്ക്വിറ്റിയിലും മറ്റു ഇംഗ്ലീഷ് മാഗസിനുകളിലുമായാണ് ഈ പരസ്യം റിലീസ് ചെയ്തത്.


ടി. ബി ഡബ്ല്യു ഏ എന്ന കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ ചെയ്ത പരസ്യമാണിത്. ഈ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത് പ്രശസ്ത അഡ്‌വര്‍ടൈസിങ് ഫോട്ടോഗ്രാഫര്‍, അനില്‍കുമാര്‍. ആദ്യ രണ്ടു ചിത്രങ്ങളിലും മോഡല്‍ ചെയ്തത് പ്രൊഫഷണല്‍ മോഡല്‍‌സ് അല്ല.


എന്റെ പോര്‍ട്ട്ഫോളിയോയില്‍ ഇതിനു ഒരു നല്ല സ്ഥാനം ഞാന്‍ കൊടുക്കുന്നു.
Posted by Kumar Neelakandan © (Kumar NM) Labels: ,
Template by: blogger templates