Wednesday, April 16, 2008
at
1:31 AM
|



Headline : "And there's little bit of cricket in every malayal's life"
body copy : "In kerala where the reach of press is higher than TV, cricket is more read than watched"
("There’s a little bit of SAIL in everybody’s life" എന്ന Steel Authority of India Limited ന്റെ പ്രശസ്തമായ ക്യാമ്പയിന്റെ spoofing ആണ് ഇത്)
ഇങ്ങനെ ഒരു പരസ്യം ചെയ്യാനുള്ള കാരണം : ഈ പരസ്യം ചെയ്യുന്ന കാലത്ത് കേരളത്തില്‍ കേബിള്‍ & സാറ്റലൈറ്റ് വ്യൂവര്‍ഷിപ്പിനേക്കാള്‍ വളരെ വളരെ കൂടുതല്‍ ആയിരുന്നു മനോരമയുടെ റീച്ച്/റീഡര്‍ഷിപ്പ്. (ഇന്നും ബോള്‍ ടു ബോള്‍ ലൈവ് നമ്മളൊക്കെ കണ്ടാലും പിറ്റേന്ന് അതിനെ കുറിച്ചുള്ള റിവ്യുകള്‍ പത്രത്തില്‍ ശ്രദ്ധയോടെ കൂടുതല്‍ പേരും വായിക്കുന്നു) ആ സമയങ്ങളില്‍ ഈ പത്രത്തില്‍ പരസ്യം ചെയ്താല്‍ നിങ്ങളുടെ ബ്രാന്റിനു കൂടുതല്‍ വിസിബിളിറ്റി കിട്ടും എന്നു പറയുകയാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശം.
ഈ കഴിഞ്ഞതിന്റെ തൊട്ടുമുന്‍പുള്ള ക്രിക്കറ്റ്വേള്ഡ് കപ്പ് സമയത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ ബ്രാന്റ് ഇക്ക്വിറ്റിയിലും മറ്റു ഇംഗ്ലീഷ് മാഗസിനുകളിലുമായാണ് ഈ പരസ്യം റിലീസ് ചെയ്തത്.
ടി. ബി ഡബ്ല്യു ഏ എന്ന കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ ചെയ്ത പരസ്യമാണിത്. ഈ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത് പ്രശസ്ത അഡ്വര്‍ടൈസിങ് ഫോട്ടോഗ്രാഫര്‍, അനില്‍കുമാര്‍. ആദ്യ രണ്ടു ചിത്രങ്ങളിലും മോഡല്‍ ചെയ്തത് പ്രൊഫഷണല്‍ മോഡല്‍സ് അല്ല.
എന്റെ പോര്‍ട്ട്ഫോളിയോയില്‍ ഇതിനു ഒരു നല്ല സ്ഥാനം ഞാന്‍ കൊടുക്കുന്നു.
Posted by
Kumar Neelakandan © (Kumar NM)
Labels:
malayalamanorama,
print
12 comments:
ഇത് മലയാള മനോരമയുടെ ഒരു അഡ്വര്‍ടൈസേര്‍സ് ക്യാമ്പയിന് ആണ്.
എനിക്ക് കിറുക്കറ്റ് അറിയില്ലാ.. എന്താ പ്പൊ ചെയ്യാ
എന്നാലും കൊള്ളാം മാഷെ.... (അതിപ്പൊ ഞാന്‍ പറഞ്ഞിട്ടു വേണോ അല്ലെ?)
good pict..s...
കടുവയെപ്പിടിക്കാന്‍ കിടുവ എന്നതാ തന്ത്രം അല്ലെ? നന്നായിരിക്കുന്നു ഈ പരസ്യം.
നല്ല ഫോട്ടോകള്‍...
പടങ്ങളും അതിന്റെ ഐഡിയയും എല്ലാം ഗംഭീരം തന്നെ...
ആ രണ്ടാമത്തെ പടം അതി ഗംഭീരം...
ഈ പരസ്യക്കാര്ക്കൊത്തെ ഭയങ്കര ബുദ്ധിയാണല്ലോ കുമാരേട്ടാ.. (എന്നിട്ടും കുമാരേട്ടനെങ്ങനാ അവരുടെ കൂട്ടത്തില്ന്ന് ആലോചിക്കുമ്പഴാ.....)
ഞാന്‍ ഓടി ബൌണ്ടറി കടന്നു..
ആദ്യത്തെ പരസ്യം ഞാന്‍ കണ്ടിട്ടുള്ളതു പോലെ ഒരു തോന്നല്‍.
ആ അപ്പാപ്പന്റെ കഥ കൂടി പറയാര്ന്നു ഈ പോസ്റ്റില്‍.
ബെസ്റ്റ്, ഒന്നാമത്തെ പരസ്യം തന്നെ !
വേഡ്വെരി : aukmr
സൂപ്പര്‍ബ് :)
ഔ ! എന്താ പടംസ് ! എന്താ പരസ്യം !
(ആ വേഡ് വെരി മാത്രം എനിക്കിഷ്ടപ്പെട്ടില്ല..)
ഈ പരസ്യങ്ങളുടെ രഹസ്യത്തിലാണ് ചിത്രകാരന്റെ കണ്ണ്.
ആ ചിത്രങ്ങള്‍ മനോഹരം. അതിലെക്രിക്കറ്റുകളിയും.
No big words to praise, but simply excellent shots :)
Post a Comment