മനസിലുണ്ടെങ്കില്‍ മനോരമ ക്ലാസിഫൈഡ് എന്ന ഒരു വലിയ ക്യാന്‍‌വാസില്‍ നിന്ന് ഉണ്ടാക്കി എടുത്തതാണ് ഈ ഐഡിയ. തിരക്കുപിടിച്ച ജീവിതത്തിന്റെ അന്ത്യത്തില്‍ ടീവിയുടെ മുന്നില്‍ വന്നിരിക്കുന്നവരുടെ കണ്ണുകളിലേക്കും മനസിലേക്കും കയറ്റിവിടാന്‍ ഹ്യൂമര്‍ ആണ് സംവേദനമാര്‍ഗ്ഗം എന്ന ചിന്തയില്‍ നിന്നും ഉണ്ടാക്കിയതാണ് ഇതിന്റെ സ്ക്രിപ്റ്റുകള്‍. പ്രൊഡകഷന്‍ വേളയിലും പിന്നെ നല്ലവാക്കുകളായും എനിക്ക് സന്തോഷം തന്ന പരസ്യങ്ങളാണിവ. എന്റെ പോര്‍ട്ട്‌ഫോളിയോ ‘ജനം‌കുണ്ടലി’യില്‍ നല്ലൊരു സ്ഥാനം ഇതിനും ഉണ്ട്.





കാസ്റ്റിങ് ഒക്കെ വിചാരിച്ചതുപോലെ നടന്നു എങ്കിലും കിട്ടാത്ത ഒന്നായിരുന്നു മനസില്‍ ഞങ്ങള്‍ കണ്ടിരുന്ന ചായക്കട. പഴയ രീതിയില്‍ കണ്ണാടിപ്പെട്ടി ഒക്കെ ഉള്ള, എന്നാല്‍ അധികം പുതുമകള്‍ ഒന്നും ഇല്ലാത്ത ഒരു ‘ടിപ്പിക്കല്‍‘ ചായക്കട. എറണാകുളത്തിനു ചുറ്റും അങ്ങനെ ഒന്നു തേടി കറങ്ങി. തൃപ്പൂണിത്തുറയിലും ആലുവയിലും പിന്നെ വാഗമണ്ണിലേക്കു പോകുന്ന വഴിയില്‍ ഈരാറ്റുപേട്ടയിലും പിന്നെ കോതമംഗലത്തും തൊടുപുഴയിലും ഒക്കെ ചുറ്റി. ആ പഴയകാല ചായക്കട നിലവിലില്ല. ഒടുവില്‍ അവിചാരിതമായിട്ട് എറണാകുളം നഗര ഹൃദയത്തില്‍ തന്നെ മനസില്‍ കണ്ട ചായ്ക്കട പ്രൊഡക്ഷന്‍ ടീം കണ്ടെത്തി. മഹാരാജാസ് കോളേജിന്റെ സൈഡില്‍ എറണാകുളത്തപ്പനു പിന്നിലായി. ഒരു സമോവര്‍ മാത്രമാണ് സെറ്റിടലിന്റെ ഭാഗമായി അവിടെ വയ്ക്കേണ്ടിവന്നത്.




ഇത് വാഗമണ്ണിലാണ് ചിത്രീകരിച്ചത്. അവിടെ പുല്‍മേടിന്റെ ഇടയില്‍ ഒരു ചെറിയ ചെക്ക് ഡാം. അവിടെ സൌകര്യാര്‍ത്ഥം മരമൊക്കെ “സെറ്റിട്ട്” ഷൂട്ട് ചെയ്തത്. ജിമ്മി ജിബ്

ഈ പരസ്യങ്ങള്‍ രണ്ടും കഴിഞ്ഞവര്‍ഷം ചെയ്തതാണ്. പക്ഷെ ഇപ്പോഴും ചാനലുകളില്‍ വരുന്നു.


credits

agency : mudra communications, kochi / idea & script : kumar nm / production house : veye films / direction : vinod veye / camera : Venu / music : keerthi / post production : famous studios mumbai

Posted by Kumar Neelakandan © (Kumar NM) Labels: ,

13 comments:

Kumar Neelakandan © (Kumar NM) said...

മനസിലുണ്ടെങ്കില്‍...

July 2, 2008 at 10:54 AM  
കണ്ണൂരാന്‍ - KANNURAN said...

കണ്ടിട്ടുണ്ടിത് ചാനലുകളില്‍, കുമാറാണിതിനു പിന്നിലെന്നു അറിഞ്ഞില്ല. നന്നായിട്ടുണ്ട് രണ്ടും.

July 2, 2008 at 11:14 AM  
തമനു said...

എന്റമ്മേ ... !!!!!

കുമാര്‍ജിയായിരുന്നോ ആ പൊറോട്ടാ പരസ്യത്തിനു പിന്നില്‍ ... !!! സൂപ്പര്‍.

ഈ ബ്ലോഗില്‍ ആ വീഡിയോകള്‍ രണ്ടും എനിക്കു കാണാന്‍ ഒക്കുന്നില്ല. എന്നിട്ടും ‘മനസിലുണ്ടെങ്കില്‍’ എന്ന മനോരമ ക്ലാസിഫൈഡിന്റെ പരസ്യ വാചകത്തോടൊപ്പം മന‍സിലേക്കു ഓടി വരുന്നതു ആ പൊറോട്ട പരസ്യം തന്ന്യാണു. അത്രയ്ക്കു മനസില്‍ പതിഞ്ഞിരുന്നു അന്നേ ...

ഇതുണ്ടാക്കിയൊന്റെ തല കിടിലന്‍ തന്നെ എന്നൊക്കെ അന്നു ചര്‍ച്ച ചെയ്തിരുന്നു, കൂട്ടുകാരുടെ ഇടയില്‍. എന്റെ കുമാരേട്ടാ ആ തല നിങ്ങടെ തലയാണെന്നു അറിഞ്ഞിരുന്നേ എന്റെ തല അന്നേയൊന്നുയര്‍ന്നേനേം ....

ആ പരസ്യത്തിന് നേരില്‍ കാണുമ്പോ എന്റെ വക നാലു പൊറോട്ടാ കുമാര്‍ജിക്കു :) (അതില്‍ കൂടുതല്‍ തിന്നല്ലേ ... പ്ലീസ്...:)

July 2, 2008 at 12:05 PM  
ശ്രീ said...

ഞാന്‍ ആ രണ്ടാമത്തേതു കണ്ടിട്ടുണ്ടായിരുന്നു. കുമാറേട്ടന് അഭിനന്ദനങ്ങള്‍...
:)

July 2, 2008 at 12:25 PM  
ആഷ | Asha said...

ഞാനിതു രണ്ടും ഇപ്പഴാ കാണുന്നത്. പരസ്യം വരുമ്പോ അടുത്ത ചാനൽ തേടി പോവുന്നതു കൊണ്ടാവും കാണാഞ്ഞത്.

രണ്ടും അടിപൊളി!

July 2, 2008 at 12:46 PM  
സുല്‍ |Sul said...

രണ്ടും കണ്ടിട്ടുള്ളതാണെങ്കിലും, ഇഷ്ടപെട്ടവയാണെങ്കിലും,
ഇപ്പോള്‍ സ്വന്തമെന്ന പോലെ...

രണ്ടും നന്നായി ശ്രദ്ധിക്കപ്പെട്ടവ തന്നെ.

അഭിനന്ദനങ്ങള്‍!!!
-സുല്‍

July 2, 2008 at 1:33 PM  
മനോജ് കുമാർ വട്ടക്കാട്ട് said...

നമ്മടെ സ്വന്തം പയ്യനാണ് ഇത് ചെയ്തതെന്ന് നാലാളുകളുടെ മുന്നിൽ വീമ്പടിക്കട്ടെ? ;)

( മനസ്സിലുണ്ട് :)

July 2, 2008 at 2:16 PM  
ഗുപ്തന്‍ said...

ആ പൊറോട്ടാ പരസ്യം കിക്കിടു... മറ്റേതും കൊള്ളാം... അഭിനന്ദനങ്ങള്‍ കുമാറേട്ടാ..

July 2, 2008 at 3:20 PM  
പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല പരസ്യങ്ങളാണ് അവ.
കുമാറായിരുന്നല്ലേ ഒപ്പിച്ചത്...

July 2, 2008 at 6:48 PM  
ദിലീപ് വിശ്വനാഥ് said...

എനിക്കിഷ്ടമുള്ള പരസ്യങ്ങളാണ് ഇത് രണ്ടും.

July 2, 2008 at 7:57 PM  
പാമരന്‍ said...

ഉഗ്രന്‍ പരസ്യങ്ങള്‍..! മലയളം ടീവി ഇവിടെ കിട്ടാത്തതു കൊണ്ട്‌ നേരത്തെ കണ്ടിട്ടില്ലാരുന്നു..

July 2, 2008 at 9:41 PM  
un said...

ആദ്യത്തേത് കൂടുതല്‍ ഇഷ്ടമായി

July 3, 2008 at 9:15 AM  
ചങ്കരന്‍ said...

ഇത്തിരി അഹങ്കാരം ആകാം, തെറ്റില്ല :)

December 30, 2008 at 1:49 AM  
Template by: blogger templates