നമ്മുടെ രുചികള്‍ ചിറകുവിടര്‍ത്തി പറക്കട്ടെ!


food stylist : roshna khadar
photography : anilkumar
Posted by Kumar Neelakantan © (Kumar NM) Labels: , , ,

30 comments:

അചിന്ത്യ said...

നമുക്കു വായില്‍ റ്റൈറ്റാനിക് ഓടിക്കാം, നമ്മുടെ കൊതികള്‍ ഉരുളികളില്‍ നിറയട്ടെ...

January 17, 2008 at 8:38 AM  
സുല്‍ |Sul said...

കുമാറേ
കാലത്തേ കൊതിപ്പിച്ചൂലൊ :)
-സുല്‍

January 17, 2008 at 9:35 AM  
കണ്ണൂരാന്‍ - KANNURAN said...

കൊതി കൂടും :)

January 17, 2008 at 9:49 AM  
അഭയാര്‍ത്ഥി said...

ഇതൊക്കെ കേരള വിഭവങ്ങളല്ലാലൊ.
നമ്മുടെ തനത്‌ വിഭവങ്ങള്‍ മെക്ഡൊണാള്‍ഡും, കെന്റക്കിയും, സ്മോക്ക്‌ഡ്‌ ബീഫും,ബ്രോസ്റ്റഡും ഒക്കെയല്ലെ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച്‌ വഴി
ഈ പടത്തില്‍ കണ്ടവയൊക്കെ പടിഞ്ഞാറുമായി നാം കൈമാറിയിരുന്നു.
കുമാര്‍ അറിഞ്ഞില്ലായിരിക്കും.
ഇവയുടെയൊക്കെ പേറ്റന്റ്‌ അവര്‍ക്കാണിപ്പോള്‍. മേറ്റന്റ്‌ വേണേല്‍ അവകാശപ്പെടാം..

January 17, 2008 at 9:55 AM  
അനംഗാരി said...

നമുക്ക് അതികാലത്തെഴുന്നേറ്റ് ബാ‍ക്ക് പേജ് നോക്കാം.
ഉണ്ണിയപ്പവും,ഇഡിയപ്പവും ഇപ്പോഴും അവിടെതന്നെയുണ്ടോന്ന് നോക്കാം.എന്നിട്ട് വൈകുന്നേരം വരെ വായില്‍ വെള്ളമൂറി തെക്കോട്ടും വടക്കോട്ടും നടക്കാം.ഗതികെടുമ്പോള്‍ ഇന്‍ഡ്യന്‍ ഗ്രോസറി സ്റ്റോറില്‍ പോയി തണുത്ത് വിറങ്ങലിച്ച് ഫ്രീസറില്‍ ഒരു കൊല്ലം മുന്‍പ് കെട്ടിയെടുത്ത ഉണ്ണിയപ്പവും,ഇഡിയപ്പും,പഴം പൊരിയും വാ‍ങ്ങി കഴിക്കാം...
ഓ:ടോ:ഇങ്ങനെ കൊതിപ്പിക്കരുത്.ശാപം കിട്ടും.

January 17, 2008 at 10:06 AM  
ശ്രീ said...

കൊതിപ്പിച്ചു.
:)

January 17, 2008 at 10:17 AM  
G.manu said...

ravile kothippichallo

January 17, 2008 at 11:08 AM  
പച്ചാളം : pachalam said...

നിങ്ങള്‍ക്ക് ഹൃദയം എന്ന് ഒന്നില്ലെ മനുഷ്യാ? :(

January 17, 2008 at 12:05 PM  
ദില്‍ബാസുരന്‍ said...

കുമാറേട്ടാ ഡോണ്ട് ഡൂ.. ഡോണ്ട് ഡൂ... :)

January 17, 2008 at 12:05 PM  
kumar © said...

എല്ലാവര്‍ക്കും കൊതിവന്നു.
ഓഹോ അപ്പോള്‍ ഇതാണല്ലേ കൊതിപ്പിക്കുന്ന പരസ്യം എന്നൊക്കെ പറയുന്നത്?
കൊതിവന്നവര്‍ക്കൊക്കെ നന്ദി

January 17, 2008 at 12:06 PM  
::സിയ↔Ziya said...

:(
:(
:(

....................:)

January 17, 2008 at 12:39 PM  
അഭിലാഷങ്ങള്‍ said...

വന്നു.. കണ്ടു.. കീഴിടക്കി..

എന്നെ കീഴിടക്കിയത് വിശപ്പാണെന്ന് മാത്രം

ഇത്രനേരവും കണ്ട്രോള്‍ചെയ്ത് ഇരുന്നതായിരുന്നു.

ഇനി പോയി വല്ലതും കഴിച്ചിട്ടുവരട്ടെ...

:-)

January 17, 2008 at 1:54 PM  
Inji Pennu said...

അവിയല്‍ മാത്രം ശരിയായില്ല. അവിയലിനു എന്റ്തിനാണ് തക്കാളി ഇട്ടേക്കുന്നത്?

January 17, 2008 at 7:21 PM  
വാല്‍മീകി said...

കൊതിപ്പിക്കല്ലേ, പ്ലീസ്.

January 17, 2008 at 10:34 PM  
kumar © said...

ഇഞ്ചി ചോദിച്ച ഈ ചോദ്യം ഇതിന്റെ സ്റ്റൈലിസ്റ്റിനോട് ഞാന്‍ ചോദിച്ചിരുന്നു. അവര്‍ പറഞ്ഞതെ തക്കാളി ഇടുന്ന സ്ഥലങ്ങള്‍ ഉണ്ട്. ഇടാത്ത സ്ഥലങ്ങളും ഉണ്ട്. കാഴ്ചയുടെ ഇമ്പത്തിനായി അതു തന്നെ ഷൂട്ട് ചെയ്തു.

പക്ഷെ ഫുഡ് ഫോട്ടോഗ്രഫിയില്‍ പലതും രുചികയറ്റാന്‍ വേണ്ടി /വിശപ്പു തോന്നിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. ഉദാഹരണത്തിനു ആ പ്രോണ്‍സ് പകുതിയോളമേ വെന്തിട്ടുണ്ടാകു. ഷേപ്പ് നിറം എന്നിവനില്‍നിര്‍ത്താന്‍ അതാണ് നല്ലത്. അതുപോലെ മീറ്റ് ഡിഷ് മിക്കവാറും പകുതി വെന്തതായിരിക്കും. തിളക്കത്തിനു ഗ്ലിസറില്‍ പലതിലും ഉപയോഗിക്കും ചിലതിലൊക്കെ കളര്‍ ചേര്‍ത്ത് തന്നെ വേവിക്കും. കണ്ടാല്‍ വായില്‍ വെള്ളമൂറണം (കഴിച്ചാല്‍ വയറിളകണം). പല ടീ വി പരസ്യങ്ങളിലും കാണുന്ന “ആവി പറക്കല്‍” തരികിടയാണ്. സിഗരറ്റ് കത്തിച്ച് അതിന്റെ പുക സ്ട്രോ വഴി കറിയിലേക്ക് സാവധാനം ഊതി പരത്തും. സിഗരറ്റിന്റെ പുകയ്ക്ക് ഭാരം ഉള്ളതുകൊണ്ട് കാറ്റില്ലെങ്കില്‍ അത് സാവധാനം മാത്രമെ അലിഞ്ഞില്ലാതെയാകൂ. ഈ ക്യാമ്പയിനിലെ ടീ വീ പരസ്യങ്ങളില്‍ അവിയലിലും ബിരിയാണിയിലും സിഗരറ്റ് പുക കയറ്റി തന്നെയാണ് ഷൂട്ട് ചെയ്തത്. ചന്ദനതിരി വച്ചു ചെയ്യുന്നവരും ഉണ്ട്. പക്ഷെ സിഗരറ്റും സ്റ്റ്രോയും ആകുമ്പോള്‍ കണ്ട്രോള്‍ ചെയ്യാന്‍ എളുപ്പമാണ്.

പ്രോഡക്ട് ഫോട്ടോഗ്രഫിയില്‍ ഏറ്റവും കടന്നപണി ഫുഡ് ഫോട്ടോഗ്രഫിയാണ്. ലൈറ്റും ആംഗിളും ഷാര്‍പ്പ്നെസും നിറവും മാറിയാല്‍ കാഴ്ചയ്ക്കു രുചി കുറയും. കഴിഞ്ഞില്ലേ എല്ലാം.!

January 17, 2008 at 11:23 PM  
മിന്നാമിനുങ്ങുകള്‍ //സജി.!! said...

വെറുതെ കൊതിപ്പിച്ചല്ലൊ മാഷെ എന്നാ പിന്നെ ഞാന്‍ പോയി വിശപ്പടകിയിട്ട് വരാം..... റ്റാറ്റാ..............

January 17, 2008 at 11:43 PM  
ഡാലി said...

ഒഹ്! അപ്പൊ കാലത്ത് കണ്ട് കമന്റിടാഞ്ഞത് നന്നായി. സിഗററ്റു പൊകയൊക്കെയുള്ള ഈവകകള്‍ ആര്‍ക്ക് വേണം?
രാവിലെ കണ്ടപ്പോ ആ അവിയലിലെ ചുവന്ന സാധനം വറ്റല്‍ മുളകാന്നാ ഞാന്‍ കരുതിയെ. :(

January 18, 2008 at 12:47 AM  
മൂര്‍ത്തി said...

നല്ല പരസ്യങ്ങള്‍..

തൃശ്ശൂര്‍ സൈഡിലൊക്കെ അവിയലിനു തക്കാളി ഇടാറുണ്ട്..പച്ചത്തക്കാളി. അതിന്റെ പുളി അവിയലിന്റെ ടേസ്റ്റ് കൂട്ടും...പരീക്ഷിച്ചിട്ടു സമ്മതിച്ചാല്‍ മതി..:)

January 18, 2008 at 12:59 AM  
Inji Pennu said...

ഒഹ്, ഇത്ര പാടാണോ ഫുഡ് ഫോട്ടോഗ്രഫി? അപ്പൊ ഈ ഫുഡ് ബ്ലോഗിലെ പെമ്പിള്ളേരൊക്കെ സാധാരണ പോയിന്റ് ആന്റ് ഷൂട്ട് വെച്ച് അസ്സല്‍ ചിത്രങ്ങളെടുക്കുന്നത് സമ്മതിച്ച് കൊടുക്കണം എന്ന് തോന്നുന്നു. ആ കൊഞ്ച് കണ്ടപ്പോ സ്പെലിങ്ങ് മിസ്റ്റേക്ക് എനിക്ക് തോന്നിയായിരുന്നൂ. വെര്‍തെ മുളക് തേച്ച് വെച്ചിരിക്കുന്നതുപോലെ. ഇടിയപ്പോം കപ്പപുഴുക്കും ശരിക്കും അസ്സലായി. ഈ സിഗററ്റ് പരിപാടി ആദ്യായിട്ടാ കേക്കണേ.

ഓഫ്: പിന്നെ ഇതൊക്കെ ചോദിച്ച ശേഷം കമന്റ് ഡിലീറ്റണോ? അതാണൊ പുതിയ ട്രെന്റ് ? ;)

January 18, 2008 at 1:27 AM  
ശ്രീലാല്‍ said...

ചില മസാലപ്പൊടികളുടെ പരസ്യത്തിലൊക്കെ അടുപ്പത്തു തിളയ്ക്കുന്ന സാമ്പാറിന്റെ മൂടി തുറന്ന് “ഹായ്.....” എന്ന് ഗന്ധം ആസ്വദിച്ച് അതിന്റെ പുകയൊക്കെ മൂക്കിലേക്ക് വലിച്ചു കേറ്റുന്ന അഭിനേതാക്കളെ ആലോചിച്ചു ചിരിച്ചു പോയി....
:)

January 18, 2008 at 3:53 AM  
kumar © said...

തരികിടകള്‍ ഞാന്‍ തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇനി കൊഞ്ചിന്‍ മാത്രമല്ല നൂല്‍‌പുട്ടിലും ഇഞ്ചിക്ക് എന്തുവേണോ കണ്ടുപിടിക്കാം.

നല്ല ആഹാരചിത്രങ്ങള്‍ ഞാന്‍ ഇംഗ്ലീഷു ബ്ലോഗുകളില്‍ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്.
നല്ലതെന്നുപറഞ്ഞാല്‍ വളരെ നല്ലത്.

പല പാചക ബ്ലോഗുകളിലും നല്ല കുറിപ്പടികളാണ് വരുന്നത്. പക്ഷെഅതിന്റെ ഒപ്പം ഉള്ള നിറം വറ്റിയ ചിത്രം നമ്മുടെ ഉള്ളില്‍ ഇന്‍സ്റ്റന്റ് കൊതി വരുത്തുന്നില്ല. അവിടെ തീര്‍ന്നില്ലേ എല്ലാം? മോശമായ രീതിയില്‍ ഒരു ഉള്ളിത്തീയല്‍ ഡിസ്പ്ലേ ചെയ്യുമ്പോള്‍ പണ്ട് കുട്ടിക്കാലത്ത് അമ്മവച്ച് കൂട്ടിയ ഉള്ളിതീയല്‍ മനസില്‍ ആവാഹിച്ച് നമുക്ക് ആസ്വദിക്കേണ്ടിവരുന്നു. ആ ചിത്രം ഉടനടി ഒരു അപ്പിറ്റൈസിങ് ലുക്ക് ഉണ്ടാക്കിയിരുന്നെങ്കില്‍ 75%റെസിപ്പി ഹിറ്റായി കഴിഞ്ഞു.

കഴിവതും പാത്രത്തിന്റെ നേരേ മുകളില്‍ നിന്നുള്ള വ്യൂ ഒഴിവാക്കുക. ഒരു പുളിശ്ശേരി മുകളില്‍ നിന്നും ഫ്ലാറ്റ് ആയി കാണുന്നതിനേക്കാള്‍ നന്നായിരിക്കും അല്പം മുന്നില്‍ നിന്ന് ഏകദേശം ഒരു 45ഡിഗ്രി ല്‍ കാണുന്നത്. അങ്ങനെകാണുമ്പോള്‍ ഒരു ബാക്ക് ലൈറ്റ് കൂടി ഉണ്ടെങ്കില്‍ അതിന്റെ കഷണങ്ങളിലും കറിവേപ്പിലയിലും അത് വന്നു തട്ടുമ്പോള്‍ ഒരു ഹൈലൈറ്റ് വരും.(ഫ്ലാഷ് കഴിവതും ഒഴിവാക്കുക. അവ ഈ നാച്ചുറല്‍ ഹൈലൈറ്റുകളെ കൊല്ലും) കഴിവതും ഒരു ബാക്ക് ലൈറ്റ് (സോര്‍സ് എങ്കിലും)തരപ്പ്പെടുത്തുക, പ്രത്യേകിച്ചുംഗ്രേവി ഉള്ള ഡിഷുകളില്‍.

ബാക്കിയുള്ള ആമ്പിയന്റ് ലൈറ്റൊരൂ ഫില്ലര്‍ ആയിട്ടുമാത്രം നിന്നാല്‍ രസമായിരിക്കും.
നല്ല ആമ്പിയന്റ് ലൈറ്റ് ഉണ്ടെങ്കില്‍ ഒരു തെര്‍മോകോള്‍ ഡിഷിന്റെ പിന്നില്പിടിച്ചാലും മതി.

ഒന്ന് ഓര്‍ക്കുക. കൊതി ഉണ്ടാക്കുമ്പോള്‍ ആണ് ഒരു റെസിപ്പി നല്ലതാകുന്നത് ഗന്ധം കാഴ്ച എന്നിവയാണ് കൊതി ഉണ്ടാക്കുന്നത്.
കാഴ്ച നന്നാവണം. അങ്ങനെ നന്നായാല്‍ മുക്കാല്‍ ഭാഗം നന്നായി.

ഓടോയ്ക്ക് ഒരു ഓടോ തന്നെമറുപടി. ഓഹോ.. അങ്ങനേയും ഒരു ട്രെന്റോ? എപ്പാ?

January 18, 2008 at 8:38 AM  
എസ് പി ഹോസെ said...

കുമാരേട്ടാ,

അമേരിക്കന്‍ മലയാളീന്ന് വച്ചാല്‍ ചിക്കാഗോ മലയാളി. close-knit malayali community. (ന്യൂയോര്‍ക്കുകാര്‍ക്കൊന്നും ഒരു ഗുമ്മില്ല)

അതുകൊണ്ട് അടുത്ത കൊഞ്ച് കണ്‍സൈന്മെന്റ് ചിക്കാഗോയ്ക്ക് പോരട്ടെ

January 18, 2008 at 9:31 AM  
kumar © said...

നാളെ തന്നെ 2 ലോഡ് കൊഞ്ച് (അത് നമ്മുടെ തകഴിയുടെ ഒരു നോവലിന്റെ പേരല്ലെ?) കയറ്റി അയക്കാന്‍ നൊമ്മടെ മീന്‍ മാത്തച്ചനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. അവിടെ ഉടനെ തന്നെ ഡൌണ്‍‌ലോഡ് ചെയ്യാനുള്ള സെറ്റപ്പ് ശരിയാക്കിക്കോളൂ ഹൊസൈ. (ഇതല്ലായിരുന്നല്ലൊ പഴയ പ്യാരു?)

അമേരിക്കന്‍ മലയാളിയുടെ ഗുമ്മിനെ കുറിച്ചുള്ള പരാമര്‍ശം ഞാന്‍ ചിക്കാഗോ വിട്ടുള്ള മലയാളികള്‍ക്ക് പാസ് ചെയ്യുന്നു. ഞാന്‍ ഒരു പാവം കേരളാ മലയാളിയാണെ!

January 18, 2008 at 10:52 AM  
ഏ.ആര്‍. നജീം said...

അഭയാര്‍ത്ഥി പറഞ്ഞത് പോലെ ഇതൊക്കെ നമ്മള്‍ അങ്ങ് കേറ്റി അയച്ചിട്ട് പകരം KFC, Mc Donaldഉം ഒക്കെയല്ലേ ഇപ്പോ തീറ്റ..!

കൊതിപ്പിച്ചു ശരിക്കും... :)

January 19, 2008 at 12:41 AM  
മയൂര said...

വായ നിറഞ്ഞു,വയറു നിറഞ്ഞില്ലാ..അറ്റ്ലീസ്റ്റ് ഇതൊക്കെ എവിടെ വാങ്ങാന്‍ കിട്ടും എന്നറിഞ്ഞിരുന്നെങ്കില്‍...ങ്..ഹാ...:)

January 19, 2008 at 5:30 AM  
Inji Pennu said...

തീറ്റ കൊതിയുള്ളോണ്ടയിരിക്കും എനിക്ക് ഒക്കേനും കണ്ടാ കൊതി തോന്നാറുണ്ട്. :)
ഇത് നോക്കിക്കെ ഇത് ഉഗ്രന്‍ അല്ലേ? അങ്ങിനെയങ്ങ് ഫുഡ് ബ്ലോഗിനെ പറ്റി സമ്മതിച്ച് തരണ പ്രശ്നമില്ല്യ.:)


ഓഫ്: അങ്ങിനെയൊരു ട്രെന്റ് കണ്ടാര്‍ന്നൂ. അതോണ്ട് ചോദിച്ചതാ :)

January 19, 2008 at 11:06 PM  
ശ്രീലാല്‍ said...

ഇഞ്ചിക്കൊരു ക്ലാപ്പ് !! അടിപൊളി സൈറ്റ്.

January 19, 2008 at 11:55 PM  
കൊച്ചുത്രേസ്യ said...

അല്ലാ ആരൊക്കെയാ ഈ നിരന്നിരിക്കുന്നത്‌!! ഇനീപ്പോ ഞാനിവിടുന്നു പോകുന്ന പ്രശ്നമില്ല..

January 20, 2008 at 8:32 AM  
Dijith Panicker said...

Can any one get me the contact for Ms. Roshna Khader,
Thanks in advance,
Dijith Panicker,
8129577999, 9544910719,
dijithmerchem@gmail.com

June 22, 2012 at 1:53 PM  
Dijith Panicker said...
This comment has been removed by the author.
June 22, 2012 at 1:55 PM  
Template by: blogger templates